![]() |
മറ്റു മണ്ഡലങ്ങളെ ഇവിടെപരിചയപ്പെടാം.
92. ഇടുക്കി
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ ഉൾപ്പെടുന്ന അറക്കുളം, ഇടുക്കി - കഞ്ഞിക്കുഴി, വാഴത്തോപ്പ്, കുടയത്തൂർ പഞ്ചായത്തുകളും ഉടുമ്പഞ്ചോല താലൂക്കിലെ കാമാക്ഷി, കാഞ്ചിയാർ, കൊന്നത്തടി, മരിയാപുരം, വാത്തിക്കുടി എന്നീ പഞ്ചായത്തുകളും കട്ടപ്പന മുനിസിപാലിറ്റിയും ഉൾപ്പെടുന്നതാണ് ഇടുക്കി നിയമസഭാ മണ്ഡലം. 1977 മുതലുള്ള വിജയ ചരിത്രമെടുത്താൽ പരമ്പരാഗതമായി കേരള കോൺഗ്രസിൻറെയും കോൺഗ്രസ്സിൻറെയും കൂടെ നിന്ന മണ്ഡലമാണ് ഇടുക്കി. 2001 മുതൽ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിലെ റോഷി അഗസ്റ്റിൻ ആണ് ഇവിടെ നിന്നും വിജയിക്കുന്നത്. കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽ നിന്നും വേർപിരിഞ്ഞു പോയി പുതിയ പാർട്ടി ഉണ്ടാക്കിയ ഫ്രാൻസിസ് ജോർജ് ഇക്കുറി ഇവിടെ മത്സരിക്കുന്നു. ഇടുക്കി രൂപതയുടെയും ഹൈറേഞ്ച് സംരക്ഷണ സമിതിയുടെയും സാന്നിധ്യം ഏറ്റവും കൂടുതൽ ഉള്ള ഇടുക്കിയിൽ ഇത്തവണത്തെ വിജയം പ്രവചനാതീതമാണ്. കഴിഞ്ഞ തവണ സി.പി.ഐ.എമ്മിലെ സി. വി. വർഗീസിനെ തോൽപ്പിച്ചാണ് റോഷി ജയിച്ചത് എങ്കിൽ ഇത്തവണ റോഷി ഏറ്റു മുട്ടുന്നത് ഇത്രയും നാൾ കൂടെ ഉണ്ടായിരുന്ന ഫ്രാൻസിസ് ജോർജിനോടാണ്. ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയായി ബിജു മാധവനും ജനവിധി തേടുന്നു. കഴിഞ്ഞ തവണ ബി.ജെ.പിക്ക് 2.52% വോട്ടുകൾ ലഭിച്ചിരുന്നു. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിന്തുണയോടെ ഇടതു സ്വന്ത്രനായി മത്സരിച്ച ജോയിസ് ജോർജ് ലോകസഭാ തെരെഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷം നേടിയിരുന്നു ഇവിടെ. ഇടുക്കി ലോകസഭാ മണ്ഡലത്തിൽ ജോയിസ് തന്നെയാണു വിജയിക്കുകയും ചെയ്തത്. അതു കൊണ്ട് തന്നെ ഇടുക്കിയുടെ ഇത്തവണത്തെ പ്രതികരണം എങ്ങിനെയെന്ന് പറയാൻ കഴിയില്ല.
2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:
ആകെ വോട്ടുകൾ : 169711
പോൾ ചെയ്ത വോട്ടുകൾ : 119773
പോളിങ്ങ് ശതമാനം : 70.57
സ്ഥാനാർത്ഥി | പാർടി | വോട്ട് |
---|---|---|
റോഷി അഗസ്റ്റിൻ | കേരളാ കോൺഗ്രസ്സ് (എം) | 65734 (ഭൂരിപക്ഷം - 15806) |
സി. വി. വർഗീസ് | സിപിഐ(എം) | 49928 |
സി. സി. കൃഷ്ണൻ | ബിജെപി | 3013 |
2014 ലോകസഭാ തെരഞ്ഞെടുപ്പിൽ ഇടുക്കി നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.
സ്ഥാനാർത്ഥി | പാർടി | വോട്ട് |
---|---|---|
ജോയ്സ് ജോർജ്ജ് | സ്വതന്ത്രൻ | 68100 (ഭൂരിപക്ഷം- 24227) |
ഡീൻ കുര്യാക്കോസ് | കോൺഗ്രസ്സ് | 43873 |
സാബു വർഗീസ് | ബിജെപി | 12332 |
2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:
പഞ്ചായത്ത് | എൽഡിഎഫ് | യുഡിഎഫ് | ബിജെപി+ | മറ്റുള്ളവർ |
---|---|---|---|---|
കട്ടപ്പന മുനിസിപാലിറ്റി | 5 | 17 | 1 | 11 |
അറക്കുളം | 1 | 5 | 2 | 7 |
ഇടുക്കി - കഞ്ഞിക്കുഴി | 2 | 9 | 1 | 6 |
വാഴത്തോപ്പ് | 3 | 10 | 0 | 1 |
കുടയത്തൂർ | 2 | 8 | 2 | 1 |
കാമാക്ഷി | 3 | 10 | 0 | 2 |
കാഞ്ചിയാർ | 12 | 4 | 0 | 0 |
കൊന്നത്തടി | 4 | 13 | 0 | 2 |
മരിയാപുരം | 1 | 6 | 0 | 6 |
വാത്തിക്കുടി | 9 | 8 | 0 | 1 |
93. തൊടുപുഴ
ഇടുക്കി ജില്ലയിലെ തൊടുപുഴ നഗരസഭയും തൊടുപുഴ താലൂക്കിൽ ഉൾപ്പെടുന്ന ആലക്കോട്, ഇടവെട്ടി, കരിമണ്ണൂർ, കരിങ്കുന്നം, കോടിക്കുളം, കുമാരമംഗലം, മണക്കാട്, മുട്ടം, പുറപ്പുഴ, ഉടുമ്പന്നൂർ, വണ്ണപ്പുറം, വെളിയാമറ്റം എന്നീ പഞ്ചായത്തുകളും ചേർന്നതാണ് തൊടുപുഴ നിയമസഭാ മണ്ഡലം. ഇടുക്കി ലോകസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നു ഈ നിയോജകമണ്ഡലം. അടിയുറച്ച കേരള കോൺഗ്രസ് മണ്ഡലമാണ് തൊടുപുഴ. കൂടാതെ പി. ജെ. ജോസഫിൻറെ കുത്തക മണ്ഡലം എന്നും പറയാം. 1970 മുതൽ രണ്ടു തവണ ഒഴിച്ച് എട്ടു തവണ ഇവിടെ നിന്നും പി. ജെ. ജോസഫ് വിജയിച്ചിട്ടുണ്ട്. രണ്ടു തവണ പി. ടി. തോമസ് കോൺഗ്രസ്സിനു വേണ്ടി ഈ മണ്ഡലം നേടിയിട്ടുണ്ട്. കേരള കോൺഗ്രസ് സ്ഥാനാർത്ഥികളും കോൺഗ്രസ്സു സ്ഥാനാർത്ഥികളുമാണ് ഇവിടെ നിന്നും പൊതുവിൽ വിജയിക്കുന്നത്. അതല്ലാതെ വിജയിച്ച ഏക സ്ഥാനാർത്ഥി 1967ൽ സ്വതന്ത്രനായി മത്സരിച്ച കെ. സി. സക്കറിയ ആണ്, കേരള കോൺഗ്രസ് മാണി ഗ്രൂപ്പിലെ ഇ. എം. ജോസഫിനെയാണ് സക്കറിയ പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ എൽ.ഡി.എഫ് സ്വതന്ത്രനായ ജോസഫ് അഗസ്റ്റ്നിനെ ആണ് പി. ജെ. ജോസഫ് പരാജയപ്പെടുത്തിയത്. പക്ഷേ കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ ഭൂരിപക്ഷത്തിൽ കാര്യമായ കുറവ് വന്നിട്ടുണ്ട് ഡീൻ കുര്യാക്കോസിന് ആകെ 3088 വോട്ടിന്റെ ഭൂരിപക്ഷം മാത്രമേ ഈ മണ്ഡലത്തിൽ ലഭിച്ചിരുന്നുള്ളൂ. യു.ഡി.എഫിന് വേണ്ടി ഇത്തവണയും പി. ജെ. ജോസഫും സി.പി.ഐ(എം) സ്വതന്തനായി റോയി വരിക്കാട്ടും എൻ.ഡി.എ മുന്നണിക്ക് വേണ്ടി ബി.ഡി.ജെ.സിലെ പ്രവീണും ജനവിധി തേടുന്നു. ബി.ജെ.പിക്ക് കഴിഞ്ഞ തവണ 7.87%വോട്ടു ഇവിടെ നിന്ന് ലഭിച്ചിരുന്നു.
2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:
ആകെ വോട്ടുകൾ : 177341
പോൾ ചെയ്ത വോട്ടുകൾ : 127738
പോളിങ്ങ് ശതമാനം : 72.03
സ്ഥാനാർത്ഥി | പാർടി | വോട്ട് |
---|---|---|
പി. ജെ. ജോസഫ് | കേരളാ കോൺഗ്രസ്സ് (എം) | 66325 (ഭൂരിപക്ഷം - 22868) |
ജോസഫ് അഗസ്റ്റിൻ | എൽ.ഡി.എഫ് സ്വതന്ത്രൻ | 43457 |
പി. എം. വേലായുധൻ | ബിജെപി | 10049 |
2014 ലോകസഭാ തെരഞ്ഞെടുപ്പിൽ തൊടുപുഴ നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.
സ്ഥാനാർത്ഥി | പാർടി | വോട്ട് |
---|---|---|
ജോയ്സ് ജോർജ്ജ് | സ്വതന്ത്രൻ | 51233 |
ഡീൻ കുര്യാക്കോസ് | കോൺഗ്രസ്സ് | 54321 (ഭൂരിപക്ഷം- 3088) |
സാബു വർഗീസ് | ബിജെപി | 12332 |
2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:
പഞ്ചായത്ത് | എൽഡിഎഫ് | യുഡിഎഫ് | ബിജെപി+ | മറ്റുള്ളവർ |
---|---|---|---|---|
തൊടുപുഴ നഗരസഭ | 13 | 12 | 8 | 2 |
ആലക്കോട് | 3 | 9 | 0 | 1 |
ഇടവെട്ടി | 5 | 8 | 0 | 0 |
കരിമണ്ണൂർ | 5 | 7 | 0 | 2 |
കരിങ്കുന്നം | 3 | 10 | 0 | 0 |
കോടിക്കുളം | 7 | 5 | 1 | 0 |
കുമാരമംഗലം | 1 | 6 | 2 | 4 |
മണക്കാട് | 7 | 5 | 0 | 1 |
മുട്ടം | 6 | 6 | 0 | 1 |
പുറപ്പുഴ | 2 | 11 | 0 | 0 |
ഉടുമ്പന്നൂർ | 5 | 11 | 0 | 0 |
വണ്ണപ്പുറം | 4 | 13 | 0 | 0 |
വെളിയാമറ്റം | 6 | 3 | 1 | 5 |
94. ഉടുമ്പഞ്ചോല
ഇടുക്കി ജില്ലയിലെ ഇരട്ടയാർ, കരുണാപുരം, നെടുങ്കണ്ടം, പാമ്പാടുംപാറ, രാജാക്കാട്, രാജകുമാരി, ശാന്തൻപാറ, സേനാപതി, വണ്ടൻമേട്, ഉടുമ്പൻചോല എന്നീ പഞ്ചായത്തുകൾ ചേർന്ന മണ്ഡലമാണ് ഉടുമ്പഞ്ചോല നിയമസഭാ മണ്ഡലം. ഇടുക്കി ലോകസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നു ഉടുമ്പഞ്ചോല നിയമസഭാമണ്ഡലം.1965 മുതൽ 2011 വരെ നടന്ന പന്ത്രണ്ടു തിരഞ്ഞെടുപ്പുകളിൽ മൂന്ന് തവണ കേരള കോൺഗ്രസ് സ്ഥാനാർത്ഥികളും രണ്ടു തവണ കോൺഗ്രസ് സ്ഥാനാർത്ഥികളും ഒരു തവണ യു.ഡി.എഫ് സ്വതന്ത്രനും രണ്ടു തവണ സി.പി.ഐ സ്ഥാനാർത്ഥികളും നാലു തവണ സി.പി.ഐ(എം) സ്ഥാനാർത്ഥികളും വിജയിച്ചു. രണ്ടായിരത്തി ഒന്നുമുതൽ തുടർച്ചയായി സി.പി.ഐ.എമ്മിലെ കെ. കെ. ജയചന്ദ്രൻ ഇവിടെ നിന്നും വിജയിക്കുന്നു. സി.പി.ഐ(എം) ഇടുക്കി ജില്ല സെക്രട്ടറി എം. എം. മണി ഇത്തവണ സി.പി.ഐ.എമ്മിന് വേണ്ടി മത്സരിക്കുന്നു. കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി സേനാപതി വേണുവും എൻ.ഡി.എ മുന്നണിക്ക് വേണ്ടി ബി.ഡി.ജെ.എസ്സിൽ നിന്നും സജി പറന്പത്തും മത്സരിക്കുന്നു. എസ്.എൻ.ഡി.പി യൂണിയനു ശക്തമായ വേരോട്ടമുള്ള പ്രദേശമാണ് ഇവിടം. അത് കൊണ്ട് തന്നെ ബി.ഡി.ജെ.എസ് വോട്ടുകൾ എങ്ങിനെ പോൾ ചെയ്യപ്പെടും എന്നത് വിജയത്തെ ബാധിച്ചേക്കും. കഴിഞ്ഞ തവണ 3.47% വോട്ടുകൾ ബി.ജെ.പിക്ക് ലഭിച്ചിരുന്നു.
2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:
ആകെ വോട്ടുകൾ : 153386
പോൾ ചെയ്ത വോട്ടുകൾ : 110563
പോളിങ്ങ് ശതമാനം : 72.08
സ്ഥാനാർത്ഥി | പാർടി | വോട്ട് |
---|---|---|
കെ. കെ. ജയചന്ദ്രൻ | സിപിഐ(എം) | 56923 (ഭൂരിപക്ഷം - 9833) |
ജോസി സെബാസ്റ്റ്യൻ | കോൺഗ്രസ്സ് | 47090 |
എൻ. നാരായൺ രാജു | ബിജെപി | 3836 |
2014 ലോകസഭാ തെരഞ്ഞെടുപ്പിൽ ഉടുമ്പഞ്ചോല നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.
സ്ഥാനാർത്ഥി | പാർടി | വോട്ട് |
---|---|---|
ജോയ്സ് ജോർജ്ജ് | സ്വതന്ത്രൻ | 62363 (ഭൂരിപക്ഷം- 22692) |
ഡീൻ കുര്യാക്കോസ് | കോൺഗ്രസ്സ് | 39671 |
സാബു വർഗീസ് | ബിജെപി | 5896 |
2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:
പഞ്ചായത്ത് | എൽഡിഎഫ് | യുഡിഎഫ് | ബിജെപി+ | മറ്റുള്ളവർ |
---|---|---|---|---|
ഇരട്ടയാർ | 2 | 6 | 0 | 6 |
കരുണാപുരം | 5 | 12 | 0 | 0 |
നെടുങ്കണ്ടം | 3 | 12 | 0 | 7 |
പാമ്പാടുംപാറ | 5 | 10 | 1 | 0 |
രാജാക്കാട് | 7 | 5 | 0 | 1 |
രാജകുമാരി | 6 | 7 | 0 | 0 |
ശാന്തൻപാറ | 8 | 5 | 0 | 0 |
സേനാപതി | 6 | 7 | 0 | 0 |
വണ്ടൻമേട് | 5 | 9 | 3 | 1 |
ഉടുമ്പൻചോല | 13 | 1 | 0 | 0 |
95. വൈക്കം
കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ ഉൾപ്പെടുന്ന വൈക്കം മുനിസിപ്പാലിറ്റിയും ചെമ്പ്, കല്ലറ, മറവൻതുരുത്ത്, ടി.വി. പുരം, തലയാഴം, തലയോലപ്പറമ്പ്, ഉദയനാപുരം, വെച്ചൂർ, വെള്ളൂർ എന്നീ പഞ്ചായത്തുകളും ചേർന്ന നിയമസഭാ മണ്ഡലമാണ് വൈക്കം നിയമസഭാമണ്ഡലം. 1957 മുതൽ 2011 വരെ നടന്ന പതിനാലു തെരഞ്ഞെടുപ്പ് ഫലവും ഒരു ഉപതെരഞ്ഞെടുപ്പ് ഫലവും വിലയിരുത്തിയാൽ പന്ത്രണ്ടു തവണ സി.പി.ഐയും മൂന്ന് തവണ കോൺഗ്രസ്സും ഇവിടെ നിന്നും ജയിച്ചിട്ടുണ്ട്. 1977 മുതൽ വൈക്കം സംവരണ മണ്ഡലമാണ്. കോട്ടയം ജില്ലയിലെ സി.പി.ഐയുടെ കുത്തക സീറ്റാണ് വൈക്കം. 1996 മുതൽ സി.പി.ഐ സ്ഥാനാർത്ഥികൾ മാത്രമേ ഇവിടെ നിന്നും ജയിച്ചിട്ടുള്ളൂ. സി.പി.ഐയുടെ കെ. അജിത്ത് ആണ് നിലവിൽ വൈക്കം മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്. ഇത്തവണ സി. കെ. ആശ ഇടതുപക്ഷത്ത് നിന്നും എ. സനീഷ് കുമാർ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായും എൻ. കെ. നീലകണ്ഠൻ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയായും ജനവിധി തേടുന്നു. ബി.ജെ.പിക്ക് രണ്ടായിരത്തി പതിനൊന്നിൽ 3.72% വോട്ടുകൾ ലഭിച്ചിരുന്നു. കോട്ടയം ലോകസഭസീറ്റിൽ ഉൾപ്പെടുന്നു വൈക്കം.
2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:
ആകെ വോട്ടുകൾ : 153205
പോൾ ചെയ്ത വോട്ടുകൾ : 121265
പോളിങ്ങ് ശതമാനം : 79.15
സ്ഥാനാർത്ഥി | പാർടി | വോട്ട് |
---|---|---|
കെ. അജിത് | സിപിഐ | 62603 (ഭൂരിപക്ഷം - 10568) |
എ. സനീഷ് കുമാർ | കോൺഗ്രസ്സ് | 52035 |
രമേഷ് കവിമറ്റം | ബിജെപി | 4512 |
2014 ലോകസഭാ തെരഞ്ഞെടുപ്പിൽ വൈക്കം നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.
സ്ഥാനാർത്ഥി | പാർടി | വോട്ട് |
---|---|---|
ജോസ് കെ മാണി | കേരളാ കോൺഗ്രസ്സ് (എം) | 54623 (ഭൂരിപക്ഷം- 2073) |
മാത്യു ടി തോമസ് | ജെഡി(എസ്) | 52550 |
നോബിൾ മാത്യു | സ്വതന്ത്രൻ | 5184 |
2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:
പഞ്ചായത്ത് | എൽഡിഎഫ് | യുഡിഎഫ് | ബിജെപി+ | മറ്റുള്ളവർ |
---|---|---|---|---|
വൈക്കം മുനിസിപ്പാലിറ്റി | 11 | 10 | 2 | 3 |
ചെമ്പ് | 10 | 4 | 0 | 1 |
കല്ലറ | 3 | 7 | 1 | 2 |
മറവൻതുരുത്ത് | 10 | 4 | 0 | 1 |
ടി.വി. പുരം | 6 | 6 | 1 | 1 |
തലയാഴം | 13 | 2 | 0 | 0 |
തലയോലപ്പറമ്പ് | 2 | 11 | 0 | 2 |
ഉദയനാപുരം | 14 | 3 | 0 | 0 |
വെച്ചൂർ | 9 | 4 | 0 | 0 |
വെള്ളൂർ | 9 | 7 | 0 | 0 |