Quantcast
Channel: Bodhi Commons - Liberating Thoughts | Reclaiming Commons
Viewing all articles
Browse latest Browse all 224

മണ്ഡല പരിചയം: ഗുരുവായൂർ, മണലൂർ, ഒല്ലൂർ, തൃശൂർ

$
0
0

മറ്റു മണ്ഡലങ്ങളെ ഇവിടെപരിചയപ്പെടാം.

63. ഗുരുവായൂർ

​തൃശൂർ ജില്ലയിലെ ഗുരുവായുർ , ചാവക്കാട് മുനിസിപ്പാലറ്റികളും ഒരുമനയൂർ, കടപ്പുറം, പുന്നയൂർ, പുന്നയൂർക്കുളം , വടക്കേക്കാട് , എങ്ങണ്ടിയൂർ എന്നീ ഗ്രാമപ്പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ്‌ ഗുരുവായൂർ നിയമസഭാമണ്ഡലം.1957 മുതല്‍ 2011 വരെ നടന്ന പതിനാലു തിരെഞ്ഞെടുപ്പുകളിൽ മിക്കതവണയും മുസ്ലീം ലീഗ് ആയിരുന്നു ജയിച്ചു കൊണ്ടിരുന്നത്. പക്ഷെ ഇടതു സ്വതന്ത്രൻ ആയി നിന്ന് പി ടി കുഞ്ഞുമുഹമ്മദ് 1996-ൽ ഇവിടെ നിന്നും വിജയിച്ചിട്ടുണ്ട്. അതിനുശേഷം പി കെ കെ ബാവയിലൂടെ മണ്ഡലം ലീഗ് തിരിച്ചു പിടിചച്ചുവെങ്കിലും 2006-ലും 2011-ലുമായി രണ്ടു തവണ സിപിഐഎം-നു വേണ്ടി കെ വി അബ്ദുൾഖാദർ നേടി . കോൺഗ്രസിലെ ഗ്രൂപ്പ് പോരാട്ടങ്ങളും കോൺഗ്രസ്സും മുസ്ലീംലീഗും തമ്മിലുള്ള പടലപ്പിണക്കങ്ങളും ഗുരുവായൂർ മണ്ഡലത്തിന്റെ സവിശേഷതയാണ്. ഇത്തവണയും ഇടതുപക്ഷത്തിനു വേണ്ടി കെ.വി.അബുദുൾ ഖാദർ തന്നെ മത്സരിക്കും. പി എം സാധിക് അലി മുസ്ലീം ലീഗിന് വേണ്ടിയും നിവേദിത സുബ്രമണ്യൻ ബിജെപിക്ക് വേണ്ടിയും ജനവിധി തേടും. തൃശൂർ ലോകസഭാമണ്ഡലത്തിൽ ഉൾപ്പെടുന്നു ഗുരുവായൂർ നിയമസഭാമണ്ഡലം. രണ്ടായിരത്തി പതിനൊന്നിൽ 7.25​% വോട്ടുകൾ നേടിയുരുന്നു ബിജെപി.

2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:

ആകെ വോട്ടുകൾ: 178107

പോൾ ചെയ്ത വോട്ടുകൾ: 128276

പോളിങ്ങ് ശതമാനം: 72.02

​2014 ലോകസഭാ തെരഞ്ഞെടുപ്പിൽ ​ ഗുരുവായൂർ നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.​​​

ഇടതുപക്ഷത്തിനു ലോകസഭയിൽ ഭൂരിപക്ഷത്തിൽ കുറവ് വന്നിട്ടുണ്ട്. അതെ സമയം ആം ആദ്മി പാർട്ടിക്ക് കാര്യമായവോട്ടുകൾ പൊതുവിൽ തൃശൂർ ലോകസഭ മണ്ഡലത്തിൽ കിട്ടിയിട്ടുണ്ട് അതിൽ ഒരു ഭാഗം ഗുരുവായൂർ (4576 ) മണ്ഡലത്തിലും കാണാം. എസ് ഡി പി ഐക്കും മൂവായിരം വോട്ടുകൾ ലഭിച്ചിട്ടുണ്ട്.

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:

64. മണലൂർ

​തൃശൂർ ജില്ലയിലെ അരിമ്പൂർ, മണലൂർ, ചൂണ്ടൽ, കണ്ടാണശ്ശേരി, എളവള്ളി, മുല്ലശ്ശേരി, വാടാനപ്പള്ളി, പാവറട്ടി, വെങ്കിടങ്ങ് എന്നീപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് മണലൂർ നിയമസഭാമണ്ഡലം. 1957 മുതല്‍ നടന്ന പതിനാലു തിരെഞ്ഞെടുപ്പുകളിൽ രണ്ടു തവണ മാത്രമേ ഇടതുപക്ഷത്തിനു വിജയിക്കാൻ കഴിഞ്ഞുള്ളൂ ഇവിടെ നിന്നും. പന്ത്രണ്ടു തവണയും കോൺഗ്രസ് സ്ഥാനാർഥികളാണ് ഇവിടെ നിന്നും വിജയിച്ചത്. ആദ്യ തവണ (1957ൽ) ഇടതുപക്ഷ സ്ഥനാർഥിയായി നിന്ന് ജോസഫ് മുണ്ടശ്ശേരി ജയിച്ചതിനു ശേഷം 2006-ൽ മാത്രമാണ് ഇടതു പക്ഷത്തിനു മണ്ഡലം തിരിച്ചു പിടിക്കാൻ കഴിഞ്ഞത്. സി പി ഐ എമിന് വേണ്ടി മുരളി പെരുനല്ലിയാണ് 7720 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് സ്ഥാനാർഥിയെ തോൽപ്പിച്ചത് . രണ്ടായിരത്തി പതിനൊന്നിൽ 481 വോട്ടിനു സിപിഎമ്മിലെ ബേബി ജോണിനെ തോൽപ്പിച്ചു കോൺഗ്രസിലെ പി. എ . മാധവൻ കോൺഗ്രസ്സിനു വേണ്ടി നേടി .സി. പി.എമ്മിന് വേണ്ടി മുരളി പെരുനല്ലി വീണ്ടും ഇവിടെ മത്സരിക്കും. കനത്ത പോരാട്ടമായിരിക്കും ഇത്തവണയും. ലോകസഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തിനു ആയിരുന്നു ഇവിടെ ഭൂരിപക്ഷം. ബി ജെ പി രണ്ടായിരത്തി പതിനൊന്നില്‍ 7.56​% വോട്ടു നേടിയിരുന്നു. തൃശൂർ ലോകസഭാമണ്ഡലത്തില്‍ ഉൾപ്പെടുന്നു മണലൂർ നിയമസഭാമണ്ഡലം.

​2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:

ആകെ വോട്ടുകൾ: 189796

പോൾ ചെയ്ത വോട്ടുകൾ: 139491

പോളിങ്ങ് ശതമാനം: 73.50

​​​2014 ലോകസഭാ തെരഞ്ഞെടുപ്പിൽ ​ മണലൂർ നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.​​

ലോകസഭയിൽ ഇടതുപക്ഷത്തിനു ലഭിച്ച ലീഡ് മണലൂർ മണ്ഡലത്തിൽ ഇത്തവണയും നിലനിർത്താൻ കഴിഞ്ഞാൽ മുരളി പെരുനല്ലി വീണ്ടും ഇവിടെ നിന്നും ജയിക്കും. ആം ആദ്മിയ്ക്ക് അയ്യായിരത്തിൽ അധികം വോട്ടുകൾ നേടാൻ കഴിഞ്ഞിട്ടുണ്ട് .

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:

65. ഒല്ലൂർ

തൃശൂർ ജില്ലയിലെ ​​തൃശൂർ കോർപ്പറേഷനിലെ 12, 13, 23 മുതൽ 31, 40 മുതൽ 42 വരെ വാർഡുകളും ​തൃശ്ശൂർ താലൂക്കിലെ മാടക്കത്തറ, നടത്തറ, പാണഞ്ചേരി എന്നീ ഗ്രാമപഞ്ചായത്തുകളും ​ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ഒല്ലൂർ നിയമസഭാമണ്ഡലം.​ 1957 മുതൽ നടന്ന തിരെഞ്ഞെടുപ്പുകളിൽ ഒന്‍പതു തവണ കോൺഗ്രസ്സും അഞ്ചു തവണ ഇടതുപക്ഷവും ഇവിടെ നിന്നും ജയിച്ചു . ​​ 2011ൽ ​ ഈ മണ്ഡലത്തിൽ രാജാജി തോമസ്‌ മാത്യുവിനെ തോൽപ്പിച്ചു കോൺഗ്രസിലെ എം. പി. വിൻസെന്റ് എം. എൽ എ ആയി. എം. പി. വിൻസെന്റ് തന്നെ ഇത്തവണ കോൺഗ്രസ്സിനു വേണ്ടി ഇറങ്ങുന്നു. സി പി ഐ സ്ഥനാർഥിയായി കെ. രാജനും എൻ ഡി എ സ്ഥനാർഥിയായി ബി ഡി ജെസ്സിലെ സന്തോഷും ജനവിധി തേടുന്നു .ബി ജെ പിക്ക് രണ്ടായിരത്തി പതിനൊന്നിൽ ​5.13% വോട്ട് ലഭിച്ചിരുന്നു. തൃശൂർ ലോകസഭമണ്ഡലത്തിൽ ഉൾപ്പെടുന്നു ഒല്ലൂർ.

​2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:​

ആകെ വോട്ടുകൾ: 176637

പോൾ ചെയ്ത വോട്ടുകൾ: 131718

പോളിങ്ങ് ശതമാനം: 74.57

​​2014 ലോകസഭാ തെരഞ്ഞെടുപ്പിൽ ഒല്ലൂർ നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.​​

ലോകസഭാതിരെഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിനു ഒല്ലൂർ മണ്ഡലം ഇടതുപക്ഷം തിരിച്ചു പിടിച്ചു. ഈ മാറ്റം നിയമസഭാ തിരെഞ്ഞെടുപ്പിൽ കാഴ്‌ച്ചവയ്ക്കാനായാൽ ഇടതുപക്ഷത്തിന് ഇവിടെ വിജയിക്കാം. അതേ സമയം, ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുത, ആദം ആദ്മി പാർടി എഴായിരത്തിൽ അധികം വോട്ടുകൾ നേടിയിരുന്നുവെന്നുള്ളതാണ് .

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:

66. തൃശൂർ

തൃശൂർ ജില്ലയിലെ തൃശൂർ നഗരസഭയിലെ 1 മുതൽ 11 വരെ, 14 മുതൽ 22 വരെ, 32 മുതൽ 39 വരെ & 43 മുതൽ 50 വരെ എന്നീ വാർഡുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് തൃശൂർ നിയമസഭാമണ്ഡലം. 1977 മുതൽ നടന്ന ഒമ്പത് തിരെഞ്ഞെടുപ്പുകളിൽ തേറമ്പിൽ രാമകൃഷ്ണൻ ഇവിടെ നിന്നും അഞ്ചു തവണ വിജയിച്ചിട്ടുണ്ട് , രണ്ടു തവണ മാത്രമേ 1977 നു ശേഷം ഇടതുപക്ഷത്തിനു ഈ സീറ്റ് ലഭിച്ചിട്ടുള്ളൂ. 1991 മുതൽ തുടർച്ചയായി ജനപ്രതിനിധി ആണ് തേറമ്പിൽ രാമകൃഷ്ണൻ. കഴിഞ്ഞതവണ സിപിഐയുടെ പി. ബാലചന്ദ്രനെ തോൽപ്പിച്ചാണ് തേറമ്പിൽ വിജയിച്ചത്. കെ. കരുണാകരന്റെ മകൾ പദ്മജ വേണുഗോപാൽ ഇത്തവണ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്നു, ഇടതുപക്ഷത്ത് നിന്നും ജനകീയനായ സി പി ഐ നേതാവ് വി എസ് സുനിൽകുമാർ അങ്കത്തിനു ഇറങ്ങുന്നു. ബി ജെ പി സ്ഥാനാർഥിയായി ബി ഗോപാലകൃഷ്ണനും ജനവിധി തേടുന്നു. ശക്തമായ മത്സരം നടത്തി മണ്ഡലം തിരിച്ചു പിടിക്കാൻ വേണ്ടി തന്നെയാണു ജനകീയ നേതാവിനെ സി പി ഐ രംഗത്ത്‌ ഇറക്കിയിരിക്കുന്നത് . ബിജെപിക്ക് ഇവിടെ പറയത്തക്ക നേട്ടമുണ്ടാകാനാകും എന്ന് കരുതുനില്ല 5.94% വോട്ടുകൾ രണ്ടായിരത്തി പതിനൊന്നിൽ ലഭിച്ചിരുന്നു .

2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:

ആകെ വോട്ടുകൾ : 161697

പോൾ ചെയ്ത വോട്ടുകൾ: 112794

പോളിങ്ങ് ശതമാനം: 69.76

2014 ലോകസഭാ തെരഞ്ഞെടുപ്പിൽ തൃശൂർ നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.​​

നിയമസഭാ തിരെഞ്ഞെടുപ്പിൽ നിന്നും ലോക്സഭാതിരെഞ്ഞെടുപ്പിൽ എത്തിയപ്പോൾ ഭൂരിപക്ഷത്തിൽ കോൺഗ്രസ്സിനു പതിനായിരിത്തിലധികം വോട്ടുകളുടെ കുറവ് വന്നിട്ടുണ്ട്. കേരളത്തിൽ ആം ആദ്മി പാർടി ഏറ്റവും കൂടുതൽ വോട്ടു പിടിച്ച രണ്ടു മണ്ഡലങ്ങളിൽ ഒന്ന് തൃശൂർ ആണ്. 9200 വോട്ടുകൾ ഇവിടെ സാറാ ജോസഫ് നേടി. ബി ജെ പി യും ചെറിയ മുന്നേറ്റം ഉണ്ടാക്കിയിട്ടുണ്ട്

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:


Viewing all articles
Browse latest Browse all 224

Trending Articles