Quantcast
Channel: Bodhi Commons - Liberating Thoughts | Reclaiming Commons
Viewing all articles
Browse latest Browse all 224

ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ നടന്നതെന്ത്?

$
0
0

രോഹിത് വെമുലയുടെ കൊലപാതകത്തെ തുടർന്നു ഹൈദരാബാദ് യൂനിവേഴ്സിറ്റിയിൽ ഉടലെടുത്ത സമരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങളിൽപ്പെടുന്നതായിരുന്നു വിസി അപ്പാ റാവുവിന്റെ രാജിയും sc/st prevention of atrocity act പ്രകാരമുള്ള അയാളുടെ അറസ്റ്റും. അപ്പാ റാവു അനിശ്ചിതകാല അവധിയിൽ പ്രവേശിക്കുകയും കേസ് കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നതുമായ സാഹചര്യത്തിൽ ക്യാമ്പസിനെ അതിൻറെ പതിവ് അക്കാദമിക് അന്തരീക്ഷത്തിലേക്ക് താൽക്കാലികമായി തിരിച്ചു വിട്ടിരിക്കുകയായിരുന്നു സംയുക്ത സമര സമിതി (Joint Action Committee for Social Justice). അതിൻപ്രകാരം ക്ലാസുകളും ലാബും മറ്റുമായി പുരോഗമിക്കേണ്ട 22 മാർച്ച് ചൊവ്വാഴ്ച പക്ഷെ അതിൻറെ ഓഫീസ് സമയമാരംഭിച്ചത് അപ്പാ റാവു വീണ്ടും വിസിയായി ചുമതലയേൽക്കുന്നു എന്ന വാർത്തയോടു കൂടിയായിരുന്നു.

വിസി ലോഡ്ജിലെ തിക്കിനും തിരക്കിനുമിടയിൽ അവിചാരിതമായി ആർക്കോ കിട്ടിയ ഒരു ഡോക്ക്യുമെന്റ് ആയിരുന്നു പിന്നത്തെ ശ്രദ്ധാ കേന്ദ്രം. ‘Task List’ എന്ന് പേരുള്ള ആ ഡോക്ക്യുമെന്റിൽ അപ്പാ റാവുവിനെ വന്ന് കാണേണ്ട അദ്ധ്യാപകരുടെ പേരും അവർ ചെയ്യേണ്ട ‘Task’ഉം വിശദീകരിച്ചിട്ടുണ്ടായിരുന്നു. അദ്ധ്യാപകർ അപ്പാ റാവുവിനെ വന്നു കാണേണ്ട സമയവും അവർ വാങ്ങിക്കൊണ്ട് വരേണ്ട പാലിൻറെ (വിസിയുടെ പ്രതിരോധ കവചങ്ങൾക്ക് ചായ കൊടുക്കാനുള്ളതായിരിക്കുമെന്ന് ഊഹം!) ലിറ്റർ കണക്കും മറ്റും കണ്ടപ്പോൾ ഇന്നത്തെ ദിവസം അയാൾ മുൻകൂട്ടി പ്ലാൻ ചെയ്തതാണെന്ന് ഞങ്ങൾക്ക് മനസ്സിലായി.

രോഹിത്തിനു നീതി നേടിക്കൊടുക്കാനായി മൂന്നുമാസമായി സമരത്തിലിരിക്കുന്ന വിദ്യാർത്ഥികളെ രോഷം കൊള്ളിക്കാൻ ഈ വാർത്ത ധാരാളമായിരുന്നു. കോടതി ജാമ്യം നിക്ഷേധിച്ച പ്രതിക്ക് താമസിക്കാനുള്ളതല്ല ഹൈദരാബാദ് യൂണിവേഴ്സിറ്റിയുടെ വിസി വസതി ( VC’s lodge) എന്ന ബോധ്യത്താൽ കുട്ടികൾ വിസി ലോഡ്ജ് വളഞ്ഞു. പക്ഷെ രാവിലെ പത്ത് മണിയോടെ വിസി ലോഡ്ജിലെത്തിയ കുട്ടികൾ കണ്ടത് എ.ബി.വി.പി കുട്ടികളേയും മുപ്പതോളം വരുന്ന അദ്ധ്യാപകരേയും ചില അനദ്ധ്യാപക ജീവനക്കാരേയും വെച്ച് വിസി വസതിക്കുള്ളിൽ പ്രതിരോധം തീർത്തിരിക്കുന്നതാണ്. “വിസി സിന്ദാബാദ്”, “ഭാരത്‌ മാതാ കീ ജയ്‌” തുടങ്ങിയ മുദ്രാവാക്യങ്ങളോടെ അവർ ഞങ്ങളെ പ്രകോപിപ്പിക്കാൻ ശ്രമിച്ചു. അവരുടെ പ്രകോപനത്തിൽ വീണുപോയ ചില കുട്ടികൾ ലോഡ്ജിന്റെ ചില്ല് ഗ്ലാസുകൾ തകർത്ത് ഉള്ളിൽ കയറാൻ ശ്രമിച്ചു. അകത്തു നിന്നും പുറത്തു നിന്നുമുള്ള ഉന്തിലും തള്ളിലും ചില്ലു വാതിലുകളെല്ലാം തകരുകയും അകത്തുള്ള ടിവി അടക്കമുള്ള ഉപകരണങ്ങൾക്ക് കേടുപാടുകൾ വരികയും ചെയ്തു. ബ്ലേഡും മറ്റുമുപയോഗിച്ച് സമരപക്ഷത്തുള്ള കുട്ടികളെ എ.ബി.വി.പി പ്രവർത്തകർ ഉപദ്രവിക്കുമ്പോഴും പക്ഷെ വിസി ലോഡ്ജിനകത്തുണ്ടായിരുന്ന ഒരു മനുഷ്യജീവിയെപ്പോലും ഉപദ്രവിക്കാൻ സമരക്കാർ ശ്രമിച്ചിരുന്നില്ല.

പോലീസ് അപ്പോഴേയ്ക്ക് അവിടെയെത്തി. അവർ ഞങ്ങളോട് പിരിഞ്ഞു പോകാനാവശ്യപ്പെട്ടു. എ.ബി.വി.പി പ്രവർത്തകരോട് പിരിഞ്ഞു പോകാൻ എന്തുകൊണ്ടാവശ്യപ്പെടുന്നില്ല എന്ന് ചോദിച്ചപ്പോൾ അവരെ പുറത്ത് കടക്കാൻ നിങ്ങൾ അനുവദിക്കണം എന്നായി പോലീസ്. പോലീസ് അകമ്പടിയോടെ അവരെല്ലാവരും പുറത്ത് കടന്നപ്പോൾ പരിഹാസരൂപേണ കയ്യടിക്കുക മാത്രമാണ് ഞങ്ങൾ ചെയ്തത്.

വിസി ലോഡ്ജിലെ തിക്കിനും തിരക്കിനുമിടയിൽ അവിചാരിതമായി ആർക്കോ കിട്ടിയ ഒരു ഡോക്ക്യുമെന്റ് ആയിരുന്നു പിന്നത്തെ ശ്രദ്ധാ കേന്ദ്രം. ‘Task List’ എന്ന് പേരുള്ള ആ ഡോക്ക്യുമെന്റിൽ അപ്പാ റാവുവിനെ വന്ന് കാണേണ്ട അദ്ധ്യാപകരുടെ പേരും അവർ ചെയ്യേണ്ട ‘Task’ഉം വിശദീകരിച്ചിട്ടുണ്ടായിരുന്നു. അദ്ധ്യാപകർ അപ്പാ റാവുവിനെ വന്നു കാണേണ്ട സമയവും അവർ വാങ്ങിക്കൊണ്ട് വരേണ്ട പാലിൻറെ (വിസിയുടെ പ്രതിരോധ കവചങ്ങൾക്ക് ചായ കൊടുക്കാനുള്ളതായിരിക്കുമെന്ന് ഊഹം!) ലിറ്റർ കണക്കും മറ്റും കണ്ടപ്പോൾ ഇന്നത്തെ ദിവസം അയാൾ മുൻകൂട്ടി പ്ലാൻ ചെയ്തതാണെന്ന് ഞങ്ങൾക്ക് മനസ്സിലായി. അപ്പാ റാവുവിനെയും അയാളുടെ അനുഭാവികളായ അദ്ധ്യാപകരേയും കൊണ്ട് ഇതിനു മറുപടി പറയിക്കാതെ പുറത്തേക്കില്ല എന്ന് തീരുമാനിച്ച് വിസി ലോഡ്ജിന്റെ പിൻഭാഗത്തുള്ള പുൽത്തകിടിയിൽ സമരക്കാർ ഇരിപ്പുറപ്പിച്ചു. ഞങ്ങൾക്കെണീക്കാൻ ഭാവമില്ലെന്നു കണ്ടപ്പോൾ പോലീസ് മുഴുവൻ ഫോഴ്സുമായി ഞങ്ങളെ വളഞ്ഞു നിന്നു. ഇരുനൂറോളം സമരക്കാരും അത്രത്തോളം പോലീസും ഒരു മണിക്കൂറോളം ആ സ്ഥിതിയിൽ തുടർന്നു.

പിന്നെ അവിടെ നടന്നത് എച്.സി.യുവിൻറെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ലാത്തിവേട്ടയായിരുന്നു. പെൺകുട്ടികളെ കരണത്തടിച്ചും അടിവയറ്റിൽ ചവിട്ടിയും ബലാൽസംഗഭീക്ഷണി മുഴക്കിയുമാണ് നേരിട്ടതെങ്കിൽ ആൺകുട്ടികളെ ലിംഗഭാഗത്ത് ചവിട്ടുകയും നെറ്റിയിൽ വരെ ലാത്തി വെച്ച് പൊതിരെ തല്ലുകയുമായിരുന്നു ചെയ്തത്.



Image Credits: Stand With HCU

കല്ല്‌ പെറുക്കിയെറിഞ്ഞും, സംഭവസ്ഥലത്ത് നിന്നും രണ്ട് കിലോമീറ്റർ വരെ ഓടിച്ചും മുന്നേറിയ പോലീസ് ഭീകരത അവസാനിച്ചത് ഇരുപത്തിയേഴുപേരുടെ അറസ്റ്റിലാണ്. രോഹിതിനൊപ്പം സസ്പെൻഷനിലായിരുന്ന എ.എസ്.എ ലീഡർ ദോന്ത പ്രശാന്ത്, സ്റ്റുഡന്റ്സ് യൂണിയൻ വൈസ് പ്രസിഡൻറ് വെങ്കിടേഷ് ചൌഹാൻ, പേര് ചോദിച്ച് അറസ്റ്റ്‌ ചെയ്ത അജ്മൽ, ഷാൻ മുഹമ്മദ്‌, റമീസ്, മുൻസിഫ്‌, ആഷിക്ക് മുഹമ്മദ്‌ തുടങ്ങിയ ഇരുപത്തിനാല് വിദ്യാർത്ഥികളും സമരം കവർ ചെയ്യാൻ വന്ന ക്വീർ ജേണലിസ്റ്റ് അഭിലാഷ് തുളസി, അദ്ധ്യാപകരായ തഥാഗത്, രത്നം തുടങ്ങിയവരും അറസ്റ്റിലായ ഇരുപത്തേഴ് പേരിൽ പെടുന്നു.

അമ്പത്തിമൂന്ന് വയസ്സുള്ള രത്നം സാറിനെയടക്കം അറസ്റ്റിലായ എല്ലാവരെയും പോലീസ് വാനിനുള്ളിലിട്ടും മർദ്ദിക്കുന്നുണ്ടായിരുന്നു. ആ കാഴ്ച കണ്ട് കണ്ണ്‍ തരിച്ച്, അടികൊണ്ട് വീങ്ങിയ ശരീരവുമായി ക്യാമ്പസിലെ ഹെൽത്ത് സെൻററിലെത്തിയപ്പോൾ അറിഞ്ഞു സൌത്ത് ക്യാമ്പസിൽ കറണ്ടില്ല. WiFi രാവിലെ തന്നെ കട്ടാക്കിയിരുന്നു. മെസ്സ് വർക്കേഴ്സ് ഉച്ചയ്ക്ക് വിസി ലോഡ്ജിലുണ്ടായ സംഘർഷത്തിൽ പ്രതിക്ഷേധിച്ച് സമരത്തിലാണ്. വെള്ളത്തിന്റെ ലഭ്യത പല ഹോസ്റ്റലുകളിലും കുറഞ്ഞു തുടങ്ങിയിരിക്കുന്നു. ഞങ്ങളെ എല്ലാത്തരത്തിലും പ്രതിരോധത്തിലാക്കാനാണ് യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷൻറെ പദ്ധതി എന്ന് മനസ്സിലായി.

മരവിപ്പ് മാത്രമായിരുന്നു ആ രാത്രി ഞങ്ങൾക്ക് ബാക്കിയുണ്ടായിരുന്നത്. എന്നാൽ പിറ്റേദിവസം ഞങ്ങൾ എഴുന്നേറ്റത് പൊരുതാൻ തയ്യാറെടുത്ത് കൊണ്ടായിരുന്നു. ഉച്ച വരെ ഹോസ്റ്റലുകൾ തോറും കയറി, നടന്ന സംഭവങ്ങളെപ്പറ്റി സമരസ്ഥലത്തില്ലായിരുന്ന കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. വിസിയെ കുട്ടികൾ തല്ലി എന്നുവരെയുള്ള കിംവദന്തികൾ അപ്പോഴേയ്ക്കും ഹോസ്റ്റലുകളിൽ എത്തിക്കഴിഞ്ഞിരുന്നു.

ഉച്ചയ്ക്ക് മെസ്സ് അടുക്കള, കുട്ടികൾ ഏറ്റെടുത്തു. കുടിവെള്ളം സ്റ്റുഡന്റ്സ് യൂണിയൻറെ ഫണ്ടിൽ നിന്നും വാങ്ങിച്ചു. ക്യാമ്പസിൽ അപ്പോൾ പോലീസ് 144 പ്രഖ്യാപിച്ച് റോന്ത് ചുറ്റുന്നുണ്ടായിരുന്നു. ക്യാമ്പസിന്റെ തുറസ്സായ ഷോപ്കോമിൽ ഭക്ഷണം പാകം ചെയ്യാൻ വന്ന ഉദയ ഭാനുവിനേയും കൂട്ടുകാരേയും പോലീസ് ക്രൂര മർദ്ദനത്തിരയാക്കി. ഉദയഭാനു ഇപ്പോഴും ആശുപത്രിയിലാണ്.

ബ്ലോക്ക് ചെയ്യപ്പെട്ട എ.റ്റി.എം കാർഡും അടഞ്ഞ മെസ്സും ഇല്ലാത്ത വെള്ളവും ഇന്റർനെറ്റ് കണക്ഷനുമായി നാൽപ്പത്തെട്ട് മണിക്കൂർ സ്വന്തം ക്യാമ്പസിൽ ഞങ്ങൾ അനാഥരും അരക്ഷിതരുമായി. പുറത്ത് നിന്ന് മനുഷ്യാവകാശപ്രവർത്തകരെയോ, വക്കീലന്മാരെയോ അറസ്റ്റിലായ കുട്ടികളുടെ രക്ഷിതാക്കളെപ്പോലുമോ ഉള്ളിലേക്ക് കയറ്റി വിട്ടില്ല. വിസിയുടെ സുഹൃത്തുക്കൾ അകത്തും പുറത്തും യഥേഷ്ടം കയറിയിറങ്ങി.

മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം ചോദിച്ചതിനാൽ പിറ്റേദിവസം മെസ്സ് വർക്കേഴ്സ് തിരിച്ചു വന്നു. എറ്റിഎമ്മും വെള്ളവും ഇന്റർനെറ്റുമൊക്കെ തിരിച്ചു വന്നെങ്കിലും സമരാനുകൂലികൾക്ക് ക്യാമ്പസിനുള്ളിൽ ഇപ്പോഴും പ്രവേശനം നിക്ഷിദ്ധമാണ്. അറസ്റ്റിലായവരുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കാനിരിക്കെ കേരളത്തിൽ നിന്നും മദ്ധ്യപ്രദേശിൽ നിന്നും മറ്റും വന്ന അവരുടെ നിസ്സഹായരായ രക്ഷിതാക്കളെ ക്യാമ്പസിനുള്ളിൽ മാനുഷികതയുടെ പേരിൽ കയറ്റേണ്ടതാണ്. അതുണ്ടായിട്ടില്ല.

ഞങ്ങളുടെ അമർഷത്തിന്റെ ഹേതു ഒറ്റ വാക്യത്തിൽ പറയാനാവുന്ന ഒന്നാണ്. ഒരു കൊലയാളിയെ ഞങ്ങൾക്ക് വിസിയായി വേണ്ട. രോഹിത്തിന്റെ കൊലക്കയർ തൂങ്ങിയ ഈ ക്യാമ്പസിൽ അപ്പാ റാവു വിസിയായി തുടരില്ല. സ്കോളർഷിപ്പ്‌ പൈസ കൊണ്ട് ഒരു കോളനിയിലേക്ക് ആദ്യമായി ഫ്രിഡ്ജ് കൊണ്ട് വന്ന ഒരുവൻറെ മരണം ഒന്നുമല്ലാതായി പോകുന്നത് കാണുമ്പോഴുള്ള കുറ്റബോധമൊന്നും ടാക്സ് മണി കൊണ്ട് കെട്ടിയ വിസി ലോഡ്ജിലെ ഉടഞ്ഞ ചില്ലുഗ്ലാസുകളെ ഓർക്കുമ്പോൾ തോന്നുന്നില്ല എന്നതാണ് സത്യം.

ലാൽ സലാം.


Viewing all articles
Browse latest Browse all 224

Latest Images



Latest Images