![]() |
3. ഉദുമ
കാസര്‍ഗോഡ് ജില്ലയിലെ കാസര്‍ഗോഡ് ജില്ലയിലെ ദേലംപാടി, ചെമ്മനാട്, ബേഡഡുക്ക, മൂളിയാര്‍, കുറ്റിക്കോല്‍ എന്നീ ഗ്രാമ പഞ്ചായത്ത്കളും പള്ളിക്കര, പുല്ലൂർ-പെരിയ, ഉദുമ എന്നീ പഞ്ചായത്തുകളും ഉള്‍പെട്ടതാണ് ഉദുമ മണ്ഡലം. സി.പി.ഐ.എമ്മിലെ (എൽ.ഡി.എഫ്) കെ. കുഞ്ഞിരാമന്‍ ആണ് മണ്ഡലത്തെ ഇപ്പോൾ പ്രതിനിധീകരിക്കുന്നത്.
1991-ല്‍ പി. രാഘവനിലൂടെ സി.പി.ഐ.എം ഉദുമ മണ്ഡലം കോൺഗ്രസ്സിലെ കെ. പി. കുഞ്ഞിക്കണ്ണനിൽ നിന്നും തിരിച്ചു പിടിച്ചതിനെ ശേഷം ഒരിക്കൽ പോലും സി.പി.ഐ.എമ്മിനു മണ്ഡലത്തിൽ പരാജയം രുചിക്കേണ്ടിവന്നിട്ടില്ല. തുടർന്ന് 1996-ൽ, പി. രാഘവൻ തന്നെ വീണ്ടും തിരെഞ്ഞെടുക്കപ്പെട്ടു. 2001, 2006, സി.പി.ഐ.എമ്മിലെ തന്നെ കെ. വി. കുഞ്ഞിരാമനിലൂടെ മണ്ഡലം സി.പി.ഐ.എം നിലനിർത്തിയപ്പോൾ 2011-ൽ കെ. കുഞ്ഞിരാമനെ നിർത്തി സി.പി.ഐ.എം വീണ്ടും കരുത്തു തെളിയിച്ചു. മുസ്ലീം ഭൂരിപക്ഷ പ്രദേശമാണെങ്കിലും, ബി.ജെ.പിക്ക് കാര്യമായ വോട്ടുബാങ്ക് അടുത്ത കാലത്തായി രൂപപെട്ടു വരുന്നതായി കാണാം. കാസർഗോഡ് ജില്ലയിൽ പൊതുവേയുള്ള ബിജെപി അനുകൂല ഒഴുക്കകൾ ഇവിടെയും ദൃശ്യമാണ്. ഉദുമയിലെ സാധാരണക്കാരിൽ സാധാരണക്കാരനായി ജീവിക്കുന്ന കെ. കുഞ്ഞിരാമനെ തന്നെ നിലനിർത്താൻ ആയിരിക്കും സി.പി.ഐ.എം ശ്രമം. മണ്ഡലം തിരിച്ചു പിടിക്കാൻ കോൺഗ്രസ്സ് കെ. സുധാകരനെ മണ്ഡലത്തിൽ ഇറക്കാൻ ശ്രമിക്കുന്നതായും വാർത്തകളിൽ കാണാം. ബി.ജെ.പി വോട്ടുകൾ എങ്ങിനെ പോൾ ചെയ്യപ്പെടും എന്നത് മണ്ഡലത്തിലെ വിധി നിർണയത്തിൽ ഇത്തവണ പ്രധാന ഘടകമാണ്.
2011 നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടുകൾ എത്രയെന്ന് നോക്കാം.
2014 ലോകസഭാ തിരെഞ്ഞെടുപ്പിൽ ഉദുമ നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്:
മുകളിലെ കണക്കുകള്‍ നോക്കിയാലറിയാൻ കഴിയും, 11380 വോട്ടിന്‍റെ ഭൂരിപക്ഷം 2011-ല്‍ സി.പി.ഐ.എമ്മിന് കിട്ടിയപ്പോൾ അത് 2014-ലെ ലോകസഭാ തിരെഞ്ഞെടുപ്പ് ആയപ്പോഴേക്കും 835 വോട്ടുകളുടെ കുറവായി മാറിയെന്നുള്ളത്. ബി.ജെ.പിയുടെ വോട്ട് വർദ്ധനവ് 11511 ആയതു ശ്രദ്ധിക്കാം. അതുകൊണ്ട് തന്നെയാണ് ഇത്തവണ മണ്ഡലം തിരിച്ചു പിടിക്കാൻ കോൺഗ്രസ്സ് കാര്യമായ ശ്രമം നടത്തുന്നത്. കണ്ണൂർ മണ്ഡലം സുരക്ഷിതമല്ല എന്ന തോന്നലിൽ സുധാകരൻ ഉദുമ ലക്ഷ്യമാക്കി നീങ്ങുന്നതിന്റെ പ്രാധാനകാരണം ഈ വോട്ടിലെ കളികളാണ്. എങ്കിലും ലോകസഭാ തിരെഞ്ഞെടുപ്പിൽ തോറ്റ സ്ഥനാർത്ഥിയ്ക്ക് നിയസഭയിൽ നിൽക്കാൻ കോൺഗ്രസ്സ് ഹൈക്കമാണ്ട് അനുമതിവേണ്ടിവരും.
2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:
4. കാഞ്ഞങ്ങാട്
കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് സഗരസഭയും ബളാൽ, അജാനൂർ, കള്ളാർ, കിനാനൂർ-കരിന്തളം, കൊടോം-ബെളൂർ, മടിക്കൈ, പനത്തടി എന്നീ ഗ്രാമ പഞ്ചായത്തുകൾ ഉൾപെട്ടതാണ് കാഞ്ഞങ്ങാട് മണ്ഡലം. 2008-ലെ മണ്ഡല പുനർനിർണ്ണയം വഴി രൂപീകൃതമായ മണ്ഡലമാണിത്. ഇടതുമുന്നണിയിലെ ഘടകകക്ഷിയായ സി.പി.ഐ ആണ് ഇവിടെ നിന്നും മത്സരിക്കുന്നത്. ഇത്തവണയും സി.പി.ഐ തന്നെ മത്സരിക്കാനാണ് സാധ്യത. ആകെ ഒരുതവണ മാത്രമേ ഇവിടെ ഇലക്ഷൻ നടന്നിട്ടുള്ളു. കാരണം 2008-നു ശേഷം 2011 ആണ് തിരെഞ്ഞെടുപ്പ് നടന്നത് അന്ന് സി.പി.ഐ-ലെ ഇ. ചന്ദ്രശേഖരനാണ് എം.എൽ.എ ആയത്. കോണ്‍ഗ്രസ്സിലെ എം. സി. ജോസിനെയാണ് പരാജയപ്പെടുത്തിയത്.
2011 നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടുകൾ ഇപ്രകാരമാണ്:
2014 ലോകസഭാ തിരെഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിൽ കിട്ടിയ വോട്ടുകൾ ഇപ്രകാരമാണ്:
ഭൂരിപക്ഷത്തിൽ നേരിയ കുറവ് 2011-ൽ നിന്നും 2014-ലേക്കുവന്നപ്പോൾ ഉണ്ടായിട്ടെങ്കിലും വലിയൊരു മാറ്റം വന്നിട്ടില്ല. അതെ സമയം ബി.ജെ.പിക്ക് 8035 വോട്ടിന്റെ വർധനവ് കാണാം. കാഞ്ഞങ്ങാടിനെ ഇടതു അനുകൂലമണ്ഡലമായി കണക്കാക്കാം.
2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ: