Quantcast
Channel: Bodhi Commons - Liberating Thoughts | Reclaiming Commons
Viewing all articles
Browse latest Browse all 224

മണ്ഡല പരിചയം: പട്ടാമ്പി, ഷൊർണ്ണൂർ, ​​ഒറ്റപ്പാലം, കോങ്ങാട്

$
0
0

മറ്റു മണ്ഡലങ്ങളെ ഇവിടെപരിചയപ്പെടാം.

50. പട്ടാമ്പി

​ ​പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിലെ പട്ടാമ്പി നഗരസഭയും കൊപ്പം, കുലുക്കല്ലൂർ, മുതുതല, ഓങ്ങല്ലൂർ, തിരുവേഗപ്പുറ, വല്ലപ്പുഴ, വിളയൂർ എന്നീ പഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് പട്ടാമ്പി നിയമസഭാമണ്ഡലം. 1957 മുതല്‍ 2011 വരെ നടന്ന പതിനാലു തിരെഞ്ഞെടുപ്പുകളില്‍ സി.പി.ഐ. സ്ഥനാര്‍ഥികള്‍ ആറു തവണയും സി.പി.ഐ.എം. സ്ഥാനാര്‍ഥികള്‍ മൂന്ന് തവണയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ അഞ്ചു തവണയും വിജയിച്ചിട്ടുണ്ട്. കേരളത്തിന്‍റെ മുന്‍ മുഖ്യമന്ത്രിയും പ്രമുഖനായ കമ്യുണിസ്റ്റ് നേതാവുമായ ഇ.എം.എസ്. ഇവിടെ നിന്നും നാല് തവണ വിജയിച്ചു നിയമസഭയില്‍ എത്തിയിട്ടുണ്ട്. മുന്‍ മന്ത്രിയും ഇടതുപക്ഷത്തെ പ്രമുഖനായ കെ.ഇ. ഇസ്മെയില്‍ മൂന്ന് തവണയും വിജയിച്ചിട്ടുണ്ട് . രണ്ടായിരത്തിഒന്നില്‍ കെ.ഇ. ഇസ്മയിലിനെ തോല്‍പ്പിച്ചു മണ്ഡലം പിടിച്ച കോണ്‍ഗ്രസിലെ സി.പി. മുഹമ്മദ്‌ കഴിഞ്ഞ മൂന്ന് തവണയും പട്ടാമ്പിയില്‍ നിന്നും വിജയിക്കുന്നു . ഇത്തവണയും സി.പി. മുഹമ്മദ് തന്നെയാണു കോണ്ഗ്രസ് സ്ഥാനാര്‍ഥി , മണ്ഡലം പിടിക്കാന്‍ ഇടതുപക്ഷത് നിന്നും ജെ.എന്‍.യുവിലെ കരുത്തനായ യൂണിയന്‍ നേതാവ് മുഹമ്മദ്‌ മുഹ്ഷിനെയാണ് സി.പി.ഐ. രംഗത്ത്‌ ഇറക്കിയിരിക്കുന്നത് അത് കൊണ്ട് തന്നെ , ശക്തമായ പോരാട്ടം നടക്കും എന്നതില്‍ സംശയമില്ല. ബി.ജെ.പി സ്ഥനാര്‍ഥിയായി പി. മനോജ്‌ മത്സരിക്കുന്നു. പാലക്കാട്ട് ലോകസഭാമണ്ഡലത്തില്‍ ഉള്‍പ്പെടുന്നു പട്ടാമ്പി .

​2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:

ആകെ വോട്ടുകള്‍ : 153467

പോള്‍ ചെയ്ത വോട്ടുകള്‍ : 117818

പോളിങ്ങ് ശതമാനം : 76.77

​2014 ലോകസഭാ തെരഞ്ഞെടുപ്പിൽ​ പട്ടാമ്പി നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

നിയമസഭാതിരെഞ്ഞെടുപ്പില്‍ നിന്നും രണ്ടായിരത്തി പതിനാലിലെ ലോകസഭാതിരെഞ്ഞെടുപ്പില്‍ എത്തിയപ്പോഴേക്കും യു.ഡി.എഫിന് ഉണ്ടായിരുന്ന പന്ത്രണ്ടായിരം വോട്ടിന്‍റെ ഭൂരിപക്ഷം മറികടന്നു ഇടതുപക്ഷം ആറായിരത്തില്‍പ്പരം വോട്ടിന്‍റെ ലീഡ് നിലനിര്‍ത്തിയതായി കാണാം. ​

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ​​

51. ​​ഷൊർണ്ണൂർ ​

പാലക്കാട് ജില്ലയിലെ ഷൊർണ്ണൂർ, ചെർപ്പുളശ്ശേരി ​നഗരസഭകളും അനങ്ങനടി, ചളവറ, നെല്ലായ, തൃക്കടീരി, വാണിയംകുളം, വെള്ളിനേഴി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ഷൊർണ്ണൂർ നിയമസഭാമണ്ഡലം. 2008-ലെ നിയമസഭാ പുനഃനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്. ഇടതുപക്ഷത്ത് നിന്നും സി.പി.ഐ.എം. നേതാവ് കെ. എസ്. സലീഖ ആണ് ഷൊർണ്ണൂറിനെ നിയമസഭയില്‍ പ്രതിനിധാനം ചെയുന്നത്. സി.പി.എമ്മിന് വലിയ വേരോട്ടമുള്ള മണ്ഡലമായ ഷൊർണ്ണൂറില്‍ ഇത്തവണ പി കെ ശശി ജനവിധി തേടുന്നു. കോണ്‍ഗ്രസ് സ്ഥനാര്‍ഥിയായി സി. സംഗീതയും എന്‍.ഡി.എ. മുന്നണിക്ക്‌ വേണ്ടി ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥി ചന്ദ്രനും മത്സരിക്കുന്നു. രണ്ടായിരത്തി പതിനൊന്നില്‍ ​8.78% വോട്ടുകള്‍ ബി.ജെ.പി. നേടിയിരുന്നു .

​2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:

ആകെ വോട്ടുകള്‍ : 163390

പോള്‍ ചെയ്ത വോട്ടുകള്‍ : 120260

പോളിങ്ങ് ശതമാനം : 73.60

2014 ലോകസഭാ തെരഞ്ഞെടുപ്പിൽ​ ഷൊർണ്ണൂർ നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

പാലക്കാട് ലോകസഭാമണ്ഡലത്തില്‍ ഉള്‍പ്പെടുന്നു ഷൊർണ്ണൂർ നിയമസഭാമണ്ഡലം നിയമസഭാതിരഞ്ഞെടുപ്പില്‍ കിട്ടിയ 13493 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ നിന്നും ലോക്സഭയില്‍ എത്തിയപ്പോള്‍ അത് 25379 വോട്ടായി ഇടതുപക്ഷം വര്‍ധിപ്പിച്ചതായി കാണാം അതുകൊണ്ട് തന്നെ ഈ മാറ്റം ഇത്തവണത്തെ ഇലക്ഷനിലും തുടര്‍ന്നാല്‍ ഷൊർണ്ണൂർ ഇടതുപക്ഷത്തിനു അനായാസമായി ജയിച്ചു കേറാം എന്ന് കരുതാം. ബി.ജെ.പി ലോക്സഭയില്‍ എത്തിയപ്പോള്‍ ഒന്‍പതിനായിരം വോട്ടിന്‍റെ വര്‍ധന ഉണ്ടാക്കിയിട്ടുണ്ട്.

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ​​

52. ​​ഒറ്റപ്പാലം ​

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം നഗരസഭയും അമ്പലപ്പാറ, കടമ്പഴിപ്പുറം, കരിമ്പുഴ, ലക്കിടി-പേരൂർ, പൂക്കോട്ടുകാവ്, ശ്രീകൃഷ്ണപുരം, തച്ചനാട്ടുകര എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ഒറ്റപ്പാലം നിയമസഭാമണ്ഡലം. 1957 മുതല്‍ 2011 വരെയുള്ള പതിനാലു തിരെഞ്ഞടുപ്പു ചരിത്രമെടുത്താല്‍ പന്ത്രണ്ടു തവണയും മണ്ഡലം ഇടതിനൊപ്പം ആയിരുന്നു. ​ബി. ജെ. പിക്ക് രണ്ടായിരത്തി പതിനൊന്നില്‍ ​​7.33 % വോട്ടുകള്‍ ലഭിച്ചിരുന്നു . ​നിലവിലെ എം.എല്‍.എ., സി.പി.ഐ.എമ്മിലെ എം. ഹംസ ആണ്. സി.പി.ഐ.എമ്മിനുവേണ്ടി പി. ഉണ്ണിയും കോണ്‍ഗ്രസ്സിന് വേണ്ടി ഷാനിമോള്‍ ഉസ്മാനും ബി.ജെ.പിക്ക് വേണ്ടി പി.വി. വേണുഗോപാലും ഇത്തവണ ജനവിധിതേടുന്നു​. ​പാലക്കാടു ലോകസഭാമണ്ഡലത്തില്‍ ഉള്‍പ്പെടുന്നു ഒറ്റപ്പാലം.

2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം: ​ ആകെ വോട്ടുകള്‍ : 174363

പോള്‍ ചെയ്ത വോട്ടുകള്‍ : 131434

പോളിങ്ങ് ശതമാനം : 75.38

​2014 ലോകസഭാ തെരഞ്ഞെടുപ്പിൽ​ ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

ലോക്സഭയില്‍ ഇടതിന് ആറായിരത്തില്‍പ്പരം വോട്ടുകളുടെ ഭൂരിപക്ഷം കൂടിയിട്ടുണ്ട്, ബി.ജെ.പിക്ക് പത്തായിരത്തിലധികം വോട്ടുകളുടെ വര്‍ധനവ്‌ ഉണ്ടായിട്ടുണ്ട്.

​2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ​​:​

53 കോങ്ങാട്

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ കാഞ്ഞിരപ്പുഴ, കാരാകുറുശ്ശി, തച്ചമ്പാറ, കരിമ്പ എന്നീ ഗ്രാമപഞ്ചായത്തുകളും പാലക്കാട് താലൂക്കിലെ കേരളശ്ശേരി,കോങ്ങാട്, മങ്കര, മണ്ണൂർ, പറളി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് കോങ്ങാട് നിയമസഭാമണ്ഡലം. 2008-ലെ നിയമസഭാ പുനഃനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്. പട്ടിക ജാതി സംവരണ മണ്ഡലമാണ് കോങ്ങാട്. സി.പി.ഐ.എമ്മിലെ കെ. വി വിജയദാസ് ആണ് ഈ മണ്ഡലം ഇപ്പോള്‍ പ്രതിനിധീകരിക്കുന്നത്. കെ. വി വിജയദാസന്‍ ഇത്തവണ സി.പി.ഐ. എമ്മിന് വേണ്ടി മത്സരത്തിനു ഇറങ്ങുന്നു, മുന്‍ മന്ത്രി പന്തളം സുധാകരനാണ് കൊണ്‍ഗ്രസ്സിനു വേണ്ടി ഇറങ്ങുന്നത് , ബി.ജെ.പി യുടെ സ്ഥാനാര്‍ഥി രേണു സുരേഷാണ്. പാലക്കാട് ലോകസഭമണ്ഡലത്തില്‍ ഉള്‍പ്പെടുന്നു കോങ്ങാട് നിയമസഭാമണ്ഡലം​

​2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:​

ആകെ വോട്ടുകള്‍ : 155410

പോള്‍ ചെയ്ത വോട്ടുകള്‍ : 113483

പോളിങ്ങ് ശതമാനം : 73.02

​2014 ലോകസഭാ തെരഞ്ഞെടുപ്പിൽ​ ​ കോങ്ങാട് നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

​രണ്ടായിരത്തി പതിനൊന്നിലെ നിയമസഭാതിരഞ്ഞെടുപ്പില്‍ കിട്ടിയ 3565 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ നിന്നും ലോക്സഭയില്‍ എത്തിയപ്പോള്‍ അത് 14361 വോട്ടായി ഇടതുപക്ഷം വര്‍ധിപ്പിച്ചതായി കാണാം. അതുകൊണ്ട് തന്നെ ഈ മാറ്റം ഇത്തവണത്തെ ഇലക്ഷനിലും തുടര്‍ന്നാല്‍ ​കോങ്ങാട് ഇടതുപക്ഷത്തിനു അനായാസമായി ജയിച്ചു കേറാം എന്ന് കരുതാം . ബി.ജെ.പി. ലോകസഭയില്‍ എത്തിയപ്പോള്‍ ഒന്‍പതിനായിരം വോട്ടിന്‍റെ വര്‍ധനവ് ഉണ്ടാക്കിയിട്ടുണ്ട് .

​2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ​​:


Viewing all articles
Browse latest Browse all 224

Latest Images

Trending Articles



Latest Images